06 December Friday

ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് 'കേരളോത്സവം'തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ദുബായ്> ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് (കേരളോത്സവം) 2019 തുടക്കമായി.ദുബായ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ഡിസംബര്‍ 1, 2 തിയ്യതികളിലായാണ് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ചെണ്ട മേളം, ശിങ്കാരിമേളം, പഞ്ചാരിമേളം, കോല്‍ക്കളി, നാടോടി നൃത്തം, അറബിക് നൃത്തം,പൂരക്കളി, സൈക്കിള്‍ അഭ്യാസം, എന്നിങ്ങനെയുള്ള കലാരൂപങ്ങളും തട്ടുകട,വായനശാല, സിനിമ കൊട്ടക, പള്ളിക്കൂടമടക്കമുള്ള ഗ്രാമീണാനുഭവങ്ങളും ചേര്‍ന്ന ഒന്നാം ദിവസം ആഘോഷത്തിന്റെതായിരുന്നു

ഉത്സവ നഗരിയില്‍ വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം, പ്രമുഖ നാടക രചയിതാവും സംവിധായകനുമായ പ്രദീപ് മണ്ടൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രശസ്ത നാടന്‍ പാട്ടുകലാകാരി പ്രസീത ചാലക്കുടി സംസാരിച്ചു.

എന്‍ കെ കുഞ്ഞുമുഹമ്മദ്, കെഎ   റഷീദ്, കെ വി സജീവന്‍,അനീഷ് മണ്ണാര്‍ക്കാട്, രാഗേഷ് മട്ടുമ്മല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നാട്ടിലെ ഗ്രാമോത്സവത്തിന്റെ അനുഭവം ഉണര്‍ത്തുന്ന ആഘോഷക്കാഴ്ചകള്‍  ഇന്നുകൂടി ദുബായ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നടക്കും.

 


പ്രധാന വാർത്തകൾ
 Top