17 January Friday

മലയാള തനിമ വിളിച്ചോതി 'കേരളോത്സവം 2019'

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

ജിദ്ദ> ഇന്ത്യന്‍ കോണ്‍സുലേറ്റും ജിദ്ദ കേരളൈറ്റ് ഫോറവും സൗദി ഇന്ത്യന്‍ ബിസിനസ്സ് നെറ്റ് വര്‍ക്കും സംയുക്തമായി നടത്തിയ കേരളോത്സവം'  ശ്രദ്ധേയമായി.കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നാരം മൂന്ന് മണിയോടെ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന് കീഴില്‍ നടന്ന സംഗീത പരിപാടികളോടെ ആരംഭിച്ച കേരളോത്സവം ജിദ്ദയിലെ പ്രമുഖ ഗായകര്‍ ഗാനമാപലിച്ചു.
 
തുടര്‍ന്ന് നടന്ന സംസ്‌കാരിക ഘോഷയാത്രയില്‍ താലപ്പൊലിയേന്തിയ വനിതകളും, മഹാബലിയും സംഘാടകരും ചേര്‍ന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ ശൈഖിനെ സ്വീകരിച്ചു.കേരളീയ വേഷമണിഞ്ഞായിരുന്നു കോണ്‍സല്‍ ജനറലും പത്‌നിയും പരിപാടിക്ക് എത്തിയിരുന്നത്.കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കോണ്‍സല്‍ ജനറിന്റെ കേരളീയ വേഷവും മലയാളത്തിലുള്ള സന്ദേശം ശ്രദ്ദേയമായി. തുടര്‍ന്ന് സദസ്സില്‍  മെഗാ മാര്‍ഗ്ഗംകളിയും, മെഗാ തിരുവാതിരയും അരങ്ങേറി.
 
ജൂവി ചിട്ടപ്പെടുത്തിയ സിഗ്‌നേച്ചര്‍ പ്രോഗ്രാം ആയ മലയാളി നര്‍ത്തനവും പ്രീതി അജയ്കുമാര്‍ ചിട്ടപ്പെടുത്തിയ എന്റെ കേരളം എന്ന സംഗീത ശില്‍പവും, ബഷീറിയന്‍  കഥാപാത്രങ്ങളെ   ഉള്‍ക്കൊള്ളിച്ചുള്ള മുഹ്സിന്‍ കാളികാവ് സംവിധാനം ചെയ്ത നാടകവും കോല്‍കളി, ഒപ്പന, കളരി പയറ്റ്,  സംഘ നൃത്തങ്ങളും കേരളത്തിന്റെ കലാസാംസ്‌കാരിക തനിമ ഉണര്‍ത്തുന്ന മറ്റ് കലാപരിപാടികളും നടന്നു
 
ജിദ്ദയിലെ പ്രശസ്ത ചിത്രകാരിയായ  യമുനാ വേണുവിന്റെ മ്യുറല്‍ പെയിന്റിങ്ങും, ഓയില്‍ കളര്‍, അക്രിലിക് വാട്ടര്‍ കളര്‍, എന്നവയില്‍ വരച്ച പ്രകൃതി ദൃശ്യങ്ങളും, പ്രളയ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും വ്യത്യസ്തമായി.
 
കേരളത്തിന്റെ വിവിധ പ്രദേശങ്ങളുടെ സ്റ്റാളുകളും, തൊമ്മനും മക്കളും തട്ടുകടയും  .കോഴിക്കോടന്‍ കുല്‍ക്കി സര്‍ബത്ത്, , കപ്പയും ബീഫും തുടങ്ങിയ നാടന്‍ വിഭവങ്ങളുമായി  ശ്രദ്ദേയമായി.കേരളത്തിലെ പുരാതന മസ്ജിദുകള്‍, പായ്കപ്പലില്‍ കേരളത്തിലേക്കുള്ള അറബികളുടെ വരവ്, കേരളത്തിന്റെ പ്രകൃതി രമണീയതയും സാംസ്‌കാരിക പൈതൃകവും വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനവും കൗതുകമായി.

കേരളത്തിന്റെ ടൂറിസത്തേയും കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തേയും വിവരിക്കുന്ന  ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് കേരളോത്സവ പരിപാടികളും പ്രദര്‍ശനങ്ങളും കാണാന്‍ കോണ്‍സുലേറ്റ് അങ്കണത്തിലെത്തിയത്.


 


പ്രധാന വാർത്തകൾ
 Top