24 January Friday

സഫാമക്ക കപ്പ് അഞ്ചാമത് ഇന്റര്‍ കേളി ഫുട്‌ബോള്‍; ട്രോഫികള്‍ വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

റിയാദ് > കേളി കലാസാംസ്‌കാരിക വേദിയുടെ പത്തൊന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സഫാമക്ക ട്രോഫികള്‍ക്ക് വേണ്ടിയുള്ള അഞ്ചാമത് ഇന്റര്‍കേളി ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ബഗ്ലഫിലെ മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ 'കേളിദിനം 2020' ന്റെ വേദിയില്‍ മുഖ്യാതിഥി എം സ്വരാജ് എം എല്‍ എ യുടെ സാന്നിദ്ധ്യത്തിലാണ്  ട്രോഫികള്‍ വിതരണം ചെയ്തത്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത  അല്‍ഖര്‍ജ് ഏരിയയിലെ ഷാഫിക്ക് കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മലും, മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുത്ത മൊയ്തുവിന് (അല്‍ഖര്‍ജ്) ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരവും, ടോപ്പ് സ്‌കോറര്‍ ഷാഫിക്ക് (അല്‍ഖര്‍ജ്) ജോയിന്റ് സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരിയും, ബെസ്റ്റ് ഡിഫന്റര്‍ ജോജിക്ക് (ഉമ്മുല്‍ ഹമാം) സെക്രട്ടറിയേറ്റ് അംഗം സുരേന്ദ്രന്‍ കൂട്ടായിയും, റഫറിമാര്‍ക്കുള്ള മെഡലുകള്‍ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂരും സമ്മാനിച്ചു.



ഉമ്മുല്‍ ഹമാം ടീമിനുള്ള  റണ്ണറപ്പ് മെഡലുകള്‍ വൈസ് പ്രസിഡണ്ട്  ടി ആര്‍ സുബ്രഹ്മണ്യനും, സഫാമക്ക ട്രോഫി കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സജീവന്‍ ചൊവ്വയും നല്‍കി. അല്‍ഖര്‍ജ് ടീമിനുള്ള വിന്നേഴ്സ് മെഡലുകള്‍ പ്രസിഡന്റ് ഷമീര്‍ കുന്നുമ്മലും ട്രോഫി സഫാമക്ക പ്രതിനിധി കാസിമും വിതരണം ചെയ്തു.


പ്രധാന വാർത്തകൾ
 Top