18 November Monday

കേളി കുടുംബ വേദി ബദിയ യൂണിറ്റ് പുന:സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

റിയാദ് >  കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കുടുംബവേദിയുടെ ബദിയ യുണിറ്റ് പുന:സംഘടിപ്പിച്ചു. യൂണിറ്റ് പുന:സംഘാടനത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍  ബിന്ദു മധു അദ്ധ്യക്ഷത വഹിച്ചു.  യോഗത്തില്‍ കേളി കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത് സ്വാഗതവും കുടുംബ വേദി സെക്രട്ടറി സീബ  കൂവോട്  മുഖ്യ പ്രഭാഷണവും നടത്തി.  കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ അലി കെ വി, ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കുടുംബ വേദി ട്രഷറര്‍ ലീന സുരേഷ്, വൈസ് പ്രസിഡന്റ് സജിന സിജിന്‍, എന്നിവര്‍ യോഗത്തെ അഭിവാദ്യം ചെയ്ത്  സംസാരിച്ചു.

സജില അബ്ദുല്‍ സലാം (പ്രസിഡന്റ്), നൈസി റിയാസ് (വൈസ് പ്രസിഡന്റ്), ബിന്ദു മധു (സെക്രട്ടറി), സഹല ഫൈസല്‍ (ജോയിന്റ് സെക്രട്ടറി) ഫസ്‌ന ഷമീര്‍ (ട്രഷറര്‍), മധു എലത്തൂര്, അബ്ദുല്‍ സലാം, റിയാസ്, ഫൈസല്‍, ഷമീര്‍ ,എന്നിവരടങ്ങിയ പ്രവര്‍ത്തക സമിതിയേയും യോഗം തിരഞ്ഞെടുത്തു.


പ്രധാന വാർത്തകൾ
 Top