22 October Tuesday

പിഎസ്‌സി ചോദ്യക്കടലാസുകള്‍ മലയാളത്തില്‍ നല്‍കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹം: കേളി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

റിയാദ് >   പിഎസ്‌സി പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ മലയാളത്തിലും അച്ചടിച്ച് നല്‍കാനുള്ള തീരുമാനത്തെ കേളി കലാ സാംസ്കാരിക വേദിയുടെ സാംസ്കാരിക വിഭാഗം അഭിവാദ്യം ചെയ്തു. അനുകൂലമായി തീരുമാനമെടുപ്പിക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിയെ അഭിനന്ദിച്ചു. തീരുമാനം മലയാള ഭാഷയുടെ മുന്നോട്ടുള്ള കുതിപ്പില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും സാംസ്കാരിക വിഭാഗം ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top