22 October Tuesday

'അടിച്ചേല്‍പ്പിക്കപ്പെടുന്ന പൊതുബോധം'' കേളി ബദിയ ഏരിയ സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ടി. ആര്‍. സുബ്രഹ്മണ്യന്‍ സെമിനാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.

റിയാദ്> കേളി കലാസാംസ്‌കാരിക വേദിയുടെ പത്താമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഏരിയാ സമ്മേളനങ്ങളുടെ മുന്നോടിയായി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ''അടിച്ചേല്‍പ്പിക്കപ്പെടുന്ന പൊതുബോധം''  എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ബദിയ നിമാറില്‍ അല്‍ മാലിക്കി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാറില്‍ ഏരിയാ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ മധു എലത്തൂര്‍ മോഡറേറ്ററായി.ഏരിയാ സെക്രട്ടറി പ്രതീപ് സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ടി. ആര്‍. സുബ്രഹ്മണ്യന്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.

കോര്‍പ്പറേറ്റുകളുടെയും, ഫാസിസ്റ്റ് ശക്തികളുടെയും താല്‍പ്പര്യത്തിന് അനുസരിച്ച് പൊതുബോധത്തെ മാറ്റിയെടുക്കാനുള്ള ശ്രമം പഴയ കാലത്തേക്കാള്‍ കൂടുതല്‍ ശക്തമായി നടക്കുന്നു എന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. 
ഏരിയാ സാംസ്‌കാരിക കമ്മിറ്റി അംഗം രജീഷ് എബ്രഹാം പ്രബന്ധം അവതരിപ്പിച്ചു.

കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ മധു ബാലുശ്ശേരി, സൈബര്‍ വിംഗ്  ചെയര്‍മാന്‍ സിജിന്‍ കൂവള്ളൂര്‍, കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീക്ക് പാലത്ത്, ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ അലി കെ.വി., ബഷീര്‍ പനോലന്‍, സത്യവാന്‍, മധു എടപ്പുറത്ത്, ഷറഫുദ്ദീന്‍, യാക്കൂബ്, നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഏരിയാ സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ ജയഭദ്രന്‍ നന്ദി പറഞ്ഞു.





 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top