22 October Tuesday

ഗൃഹാതുരത്വം ഉണർത്തി കേളി ഈദ് -ഓണം ഫെസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

കേളി ബദിയ ഏരിയാ കമ്മിറ്റിയുടെയും കുടുംബ വേദിയുടെയും സംയുക്ത ഈദ്-ഓണം ഫെസ്റ്റ് 2019 കുടുംബവേദി സെക്രട്ടറി സീബ പി പി ഉത്ഘാടനം ചെയ്യുന്നു.

റിയാദ്> കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയാ കമ്മിറ്റിയും, ബദിയ കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഈദ്-ഓണം ഫെസ്റ്റ് 2019, മലയാളത്തനിമയുണർത്തുന്ന കലാപരിപാടികളോടെ ബദിയയിലെ നവാറ ഓഡിറ്റോറിയത്തിൽ അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം കേളി കുടുംബ വേദി സെക്രട്ടറി സീബ.പി.പി.  ഉദ്‌ഘാടനം ചെയ്‌തു. ബദിയ ഏരിയാ പ്രസിഡന്റ് മധു എലത്തൂർ അധ്യക്ഷനായി. കേളി സാംസ്കാരിക കമ്മിറ്റി അംഗം സുരേഷ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർപേഴ്സൻ ഷജീലാ അബ്ദുസ്സലാം ,കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, പ്രസിഡന്റ് ഷമീർ കുന്നുമ്മൽ, മുഖ്യ പ്രായോജകരായ അൽ മാത്തഷ് പ്രതിനിധി പ്രസാദ്. വി.വി, കോബ്ലാൻ പ്രതിനിധി സിദ്ധീഖ്, സഹ പ്രായോജകരായ ജസ്ക്കോ പൈപ്പ് പ്രതിനിധി ബാബു.വി.വി, കേളി ബദിയ മേഖല രക്ഷാധികാരി കമ്മിറ്റി കൺവീനർ അലി.കെ.വി, ബദിയ കുടുംബ വേദി ജോയിന്റ് സെക്രട്ടറി ബിന്ദു മധു, തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും സംഘാടകസമിതി കൺവീനർ മധു എടപ്പുറത്ത് നന്ദിയും പറഞ്ഞു.        

ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷ പരിപാടിയിൽ ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, നാടൻ പാട്ടുകൾ, പുലിക്കളി, കുരുന്നുകളുടെ ഡാൻസ്, കോൽക്കളി, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും, മൈലാഞ്ചിയിടൽ, സുന്ദരിക്ക് പൊട്ട് തൊടൽ, കസേരകളി, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടന്നു. അഞ്ഞൂറോളം പേർക്കുള്ള ഓണസദ്യയും ഒരുക്കിയിരുന്നു.

ഏരിയയിലെ കേളി യൂണിറ്റുകൾ പങ്കെടുത്ത ആകര്‍ഷകമായ പൂക്കള മത്സരത്തിൽ ശുബ്ര യൂണിറ്റ് ഒന്നാം സമ്മാനം നേടി. ദാഹൽ മഹദൂദ് യൂണിറ്റും ബദിയ കുടുംബ വേദിയും രണ്ടാം സമ്മാനം പങ്കിട്ടു.
 


പ്രധാന വാർത്തകൾ
 Top