28 November Saturday

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം പട്ടാമ്പിയില്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 17, 2020

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം അഞ്ജനയ്ക്ക് സിപിഐ എം പട്ടാമ്പി ഏരിയാ സെക്രട്ടറി വിനയ കുമാര്‍ കൈമാറുന്നു

 
റിയാദ് > കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം സമ്മാനിച്ചു. പാലക്കാട് പട്ടാമ്പിയിലെ വിളയൂരില്‍ നടന്ന ചടങ്ങില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി സനയ്യ അര്‍ബയീന്‍ ഏരിയ അംഗം ഉണ്ണി കൃഷ്ണന്റെ മകള്‍ അഞ്ജന സി ഉണ്ണി കൃഷ്ണനാണ് പുരസ്‌കാരം കൈമാറിയത്. 
 
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന്  മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.
 
ചടങ്ങില്‍ സിപിഐ-എം പട്ടാമ്പി ഏരിയാ സെക്രട്ടറി വിനയ കുമാറാണ് പുരസ്‌കാരം കൈമാറിയത്. ബ്രാഞ്ച് സെക്രട്ടറി ഹരിദാസന്‍ അധ്യക്ഷനായി. കേളി മുന്‍ ജോ.സെക്രട്ടറി റഫീഖ് പാലത്ത്, അലി പട്ടാമ്പി, മുഹമ്മദ് റഫീഖ് എന്നിവര്‍  സംസാരിച്ചു. കേളി മുന്‍ ജോയിന്റ് സെക്രട്ടറി അയ്യപ്പന്‍ സ്വാഗതം പറഞ്ഞു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top