23 August Friday

കല കുവൈറ്റ് നായനാരെ അനുസ്‌മരിച്ചു; വിജയികളായ കുട്ടികൾക്ക്‌ ഉപഹാരം നൽകി

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

കുവൈറ്റ് സിറ്റി>  ഇ കെ നായനാരുടെ ഓർമ്മകൾ പുതുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ അനുസ്മരണം സംഘടിപ്പിച്ചു.

1984ലെ കുവൈറ്റ് സന്ദർശനവേളയിൽ അദ്ദേഹം നൽകിയ ഉപദേശ നിർദ്ദേശങ്ങൾ കല കുവൈറ്റിനെ ഒരു ബഹുജന സംഘടന എന്ന നിലയിൽ രൂപപ്പെടുത്തുന്നതിന് നിർണായകമായ പങ്ക് വഹിച്ചതെന്ന് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര കമ്മിറ്റി അംഗം വിനിത അനിൽ പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷനായി. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ നായനാരെ അനുസ്മരിച്ച് സംസാരിച്ചു.

കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് സി നായർ പരിപാടിയിൽ സംബന്ധിച്ചു. അബു ഹലീഫ, ഫഹാഹീൽ മേഖലയിലെ പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവ ഗാനങ്ങളോടെയാണ് സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് സെക്രട്ടറി ടി കെ സൈജു സ്വാഗതവും ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി ഹനീഫ് നന്ദിയും പറഞ്ഞു. 

ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ കുവൈറ്റിൽ ഏറ്റവും ഉയർന്ന മാർക്കോടെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ബാലവേദി കുവൈറ്റ് പ്രസിഡന്റ് അപർണ ഷൈനുള്ള ബാല വേദിയുടെ സേനഹോപഹാരം ടിവി ഹിക്മത്ത് കൈമാറി. കുവൈറ്റിൽ പരീക്ഷയെഴുതി വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിനായി കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾക്കുമുള്ള കല കുവൈറ്റിന്റെ ഉപഹാരം  സമ്മാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top