21 September Saturday

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 6, 2019

കുവൈറ്റ് സിറ്റി> രക്തദാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിൽ അതിന്റെ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കല കുവൈറ്റിന്റെ സാൽ‌മിയ മേഖലയിലെ 23 അംഗങ്ങൾ രക്തം ദാനം ചെയ്തു. ജാബ്രിയ ബ്ലഡ് ബാങ്കിൽ വെച്ചു നടന്ന ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് ഉദ്ഘാടനം ചെയ്തു.

ഡോ.ഇമാൻ മോനയർ (ബ്ലഡ് ഡൊനേഷൻ സെന്റർ, ജാബ്രിയ), കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു, സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജാബ്രിയ ബ്ലഡ് ഡൊനേഷൻ സെന്ററിലെ സിസിലി ജോർജ്ജ്, ഫിലിപ്പ് വർഗീസ്, മറ്റ് ജീവനക്കാർ, കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം മനു തോമസ്, ജിജി ജോർജ്ജ്, മുൻഭാരവാഹിയായിരുന്ന മൈക്കിൾ ജോൺസൺ, കല കുവൈറ്റ് സാൽ‌മിയ മേഖല ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ആരംഭിച്ച ക്യാമ്പ് മൂന്നു മണിയോടുകൂടി അവസാനിച്ചു.
 


പ്രധാന വാർത്തകൾ
 Top