07 July Thursday

കല കുവൈറ്റ്‌ - നായനാർ അനുസ്മരണവും തെരഞ്ഞെടുപ്പ്‌ കൺവെൻഷനും

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കുവൈറ്റ്‌ സിറ്റി> സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ പതിനെട്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അനുസ്മരണ യോഗവും തൃക്കാക്കര നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കുവൈറ്റ് കൺവെൻഷനും സംഘടിപ്പിക്കുന്നു.

20 ന് വൈകിട്ട്‌  5 :30ന് അബ്ബാസിയ കല സെന്ററിലാണ്‌  പരിപാടി .   യോഗത്തിലേക്ക്‌   മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡണ്ട്‌ ശൈമേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പത്ര കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top