03 July Sunday

കല കുവൈറ്റ്‌ സാഹിത്യോത്സവം

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2022

കുവൈറ്റ് സിറ്റി > കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ് മലയാളികളുടെ സാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് സൃഷ്‌ടികൾ ക്ഷണിച്ചിരിക്കുന്നത്, മെയ്‌ 20 – 2022ന് മുന്നേ സൃഷ്‌ടികൾ  kalakuwaitsahithyam@gmail.com എന്ന ഇ -മെയിൽ വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 94148812, അബ്ബാസിയ -97102557, സാൽ‌മിയ – 94493263, അബു ഹലീഫ-65170764, ഫഹാഹീൽ -51317366 എന്നി നമ്പറിൽ ബന്ധപ്പെടുക.

നിബന്ധനകൾ

1 ) ലേഖനം – വിഷയം (" വർത്തമാനകാലത്തെ സാംസ്‌കാരിക പ്രതിരോധം " – പരമാവധി 5  പുറം കവിയരുത്.
2 ) കവിത  രചന  - 24 വരികൾ  കവിയരുത്.
3 ) ചെറുകഥ – 3 പുറം കവിയരുത്  (കഥ, കവിത എന്നിവയ്ക്ക്  പ്രത്യേകം വിഷയമില്ല ).
4 ) രചനകൾ മൗലികമായിരിക്കണം.
5 ) മുമ്പ്‌ പ്രസിദ്ധപ്പെടുത്തിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം അയക്കണം.
6) രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്‌കാൻ ചെയ്‌തതോ മലയാളത്തിൽ ടൈപ്പ് ചെയ്‌ത് പിഡിഎഫിൽ ആക്കിയതോ e-mail ലൂടെ
    അയക്കണം.
7) ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top