06 October Thursday

കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022' ഒക്ടോബർ 14ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്‌കാരിക മുഖമായ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022' ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക്  മഹ്ബുള്ള ഇന്നോവ സ്‌കൂൾ ഓഡിറ്റോറിയത്തിൽ  വെച്ച്   നടക്കും.

പരിപാടിയിൽ പ്രമുഖ ചലച്ചിത്ര, നാടക നടൻ  സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ഗായകൻ കണ്ണൂർ ഷെരീഫ്, നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി എന്നിവർ ഒരുക്കുന്ന സംഗീത സന്ധ്യയും, കുവൈറ്റിലെ കലാകാരൻമാർ ഒരുക്കുന്ന വിവിധ കലാപരിപാടികളും മാനവീയം 2022ന്റെ ഭാഗമായി നടക്കും. നാട്ടിലെ  സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ  രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top