29 October Thursday

കല കുവൈറ്റ് മാതൃഭാഷ സംഗമം 25ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി  ഈ വർഷത്തെ മാതൃഭാഷ സംഗമം 25ന്  വെള്ളിയാഴ്ച ഉച്ചക്ക് 3  ന്‌ ഓൺലൈനായി  നടത്തുന്നു.  മുഖ്യാതിഥിയായി സാംസ്കാരിക - നിയമവകുപ്പ് മന്ത്രി എ കെ ബാലൻ പങ്കെടുക്കും.

കുവൈറ്റിൽ കഴിഞ്ഞ 30 വർഷക്കാലമായി കല കുവൈറ്റ് നടത്തിവരുന്ന സൗജന്യ  മാതൃഭാഷ ക്ലാസ്സുകൾ, കഴിഞ്ഞ മൂന്ന് വർഷമായി  കേരള സർക്കാറിന്റെ കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപറ്ററിന്റെ സഹകരണത്തോടു കൂടിയാണ്  സംഘടിപ്പിച്ചു വരുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നത്.

മാതൃഭാഷ സംഗമത്തിന്റെ ഭാഗമായി മലയാളം ക്ലാസ്സുകളിലെ പഠിതാക്കളായ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുവൈറ്റിലെ മുഴുവൻ ഭാഷാ സ്നേഹികളേയും ഈ വർഷത്തെ ഒൺലൈൻ മാതൃഭാഷ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി കെ നൗഷാദ്, മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ ജോൺ എന്നിവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top