30 November Tuesday

കല കുവൈറ്റ് “എന്റെ കൃഷി” കാർഷിക മത്സരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ "എന്‍റെ കൃഷി" കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 16ന് വിത്ത് വിതരണം ചെയ്യും. 2022 മാർച്ച്  അവസാനവാരം അവസാനിക്കുന്ന രീതിയിലാണ് “എന്‍റെ കൃഷി” യുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്.

ഫ്ളാറ്റുകളിലെ ബാല്‍ക്കണികളിലും, ടെറസുകളിലും കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാം.  കല കുവൈറ്റിന്‍റെ യൂണിറ്റുകളുമായി ബന്ധപ്പെട്ടു സൗജന്യമായി ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.  
കൂടുതല്‍ വിവരങ്ങള്‍ക്കും,  രജിസ്ട്രേഷനും 6705 9835,
9796 1678.
അബ്ബാസിയ -     6705 8407
സാൽമിയ -        9004 9927
അബുഹലീഫ - 6939 3227
ഫഹാഹീൽ -     6047 7624
എന്നീ നമ്പറുകളിലോ  kala.entekrishi@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. www.kalakuwait.com എന്ന വെബ്‌സൈറ്റിലും രെജിസ്ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  രെജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top