14 July Tuesday

കല കുവൈറ്റ്‌ ചാർട്ടേഡ്‌ ഫ്ലൈറ്റ്‌: ഒന്നാം ഘട്ട രെജിസ്ട്രേഷൻ അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കുവൈറ്റ്‌ സിറ്റി> കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഏർപ്പെടുത്തുന്ന പ്രത്യേക‌ വിമാന സർവ്വീസിന്റെ ഒന്നാം ഘട്ട രജിസ്ട്രേഷൻ അവസാനിച്ചു. നിരവധി പേരാണ് നാട്ടിലേക്ക്‌ പോകുന്നതിനായ്‌ രെജിസ്റ്റർ ചെയ്തിരിക്കുന്നത്‌. രെജിസ്റ്റർ ചെയ്തവരെ കല കുവൈറ്റ്‌ ഭാരവാഹികൾ നേരിട്ട്‌ ബന്ധപ്പെടും.

രെജിസ്റ്റർ ചെയ്തവരെ ബന്ധപ്പെടുന്നതിന് ഇതു വരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, കല കുവൈറ്റിന്റെ പേരിൽ ചിലയാളുകൾ ബന്ധപ്പെടുന്നതായി പരാതി ലഭിച്ചതായും കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു. ടിക്കറ്റിനായ്‌ തുക ഓൺലൈനായ്‌ ആവശ്യപ്പെട്ടുകൊണ്ടാണ് ചിലരെ ബന്ധപ്പെട്ടതായ്‌ അറിയുന്നത്‌‌. ഇതുമായ്‌ കലയ്ക്ക്‌ യാതൊരു ബന്ധമില്ലെന്നും, ഇതിൽ വഞ്ചിതരാകരുതെന്നും കല കുവൈറ്റ്‌ അഭ്യർത്ഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top