05 April Sunday

റിപ്പബ്ലിക് ദിനത്തില്‍ ഐക്യദാര്‍ഢ്യ സദസ്സുമായി കല കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 30, 2020

കുവൈറ്റ് സിറ്റി> പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യപ്പെട്ടുകൊണ്ടും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും റിപ്പബ്ലിക് ദിനത്തില്‍  കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് മേഖല കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിച്ചു. അബ്ബാസിയ, ഫഹാഹീല്‍, സാല്‍മിയ, അബു ഹലീഫ എന്നീ നാല് മേഖലകളില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. കുവൈറ്റ് പ്രവാസ മേഖലയിലെ നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. സദസ്സില്‍ പങ്കെടുത്തവര്‍ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്താണ് പിരിഞ്ഞത്.

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സികെ നൗഷാദ്, മുന്‍ ഭാരവാഹി ടിവി ഹിക്മത്ത്, മലയാളം മിഷന്‍ ചീഫ് കോഡിനേറ്റര്‍ ജെ സജി, കല കുവൈറ്റ് മിന്‍ ഭാരവാഹി ആര്‍ നാഗനാഥന്‍ എന്നിവര്‍ യഥാക്രമം അബ്ബാസിയ, ഫഹാഹീല്‍, സാല്‍മിയ, അബു ഹലീഫ എന്നിവിടങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ കുന്നില്‍, ശരീഫ് താമരശ്ശേരി (ഐഎംസിസി), ടിപി അന്‍വര്‍ (ജനത കള്‍ച്ചുറല്‍ സെന്റര്‍), ഷെറിന്‍ ഷാജു, രമ അജിത്ത് (വനിതാവേദി കുവൈറ്റ്), രാജീവ് ജോണ്‍, ഉണ്ണി (കേരള അസോസിയേഷന്‍),  അനില്‍ കുമാര്‍, രാജഗോപാല്‍ (പിപിഎഫ്),  എന്നിവരും കല കുവൈറ്റ് കേന്ദ്ര മേഖല ഭാരവാഹികളും സദസ്സുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സികെ നൗഷാദ്, മുന്‍ ഭാരവാഹി ടിവി ഹിക്മത്ത്, മലയാളം മിഷന്‍ ചീഫ് കോഡിനേറ്റര്‍ ജെ സജി, കല കുവൈറ്റ് മിന്‍ ഭാരവാഹി ആര്‍ നാഗനാഥന്‍ എന്നിവര്‍ യഥാക്രമം അബ്ബാസിയ, ഫഹാഹീല്‍, സാല്‍മിയ, അബു ഹലീഫ എന്നിവിടങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ കുന്നില്‍ (ഐഎംസിസി), ടിപി അന്‍വര്‍ (ജനത കള്‍ച്ചുറല്‍ സെന്റര്‍), രമ അജിത്ത് (വനിതാവേദി കുവൈറ്റ്), രാജീവ് ജോണ്‍ (കേരള അസോസിയേഷന്‍), ഷെറിന്‍ ഷാജു (വനിതാവേദി കുവൈറ്റ്), അനില്‍ കുമാര്‍ (പിപിഎഫ്), ശരീഫ് താമരശ്ശേരി (ഐഎംസിസി), രാജഗോപാല്‍ (പിപിഎഫ്), ഉണ്ണി (കേരള അസോസിയേഷന്‍)  എന്നിവര്‍ സദസ്സുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.



 


പ്രധാന വാർത്തകൾ
 Top