ലണ്ടൻ> അടുത്തകാലത്ത് മലയാളികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മാനസിക കുടുംബ പ്രശ്നങ്ങൾ ഉൾപ്പെട്ട സാമൂഹിക വിഷയങ്ങൾ കൈരളി യുകെ ചർച്ച ചെയ്യുന്നു.
എന്തുകൊണ്ട് മലയാളികൾ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹായം ചോദിക്കാൻ മടിക്കുന്നു? കൂടെയുള്ള പ്രിയപ്പെട്ടവർക്കോ മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു എങ്ങനെ മനസ്സിലാക്കാം? മാനസിക അസ്വാസ്ഥ്യം എങ്ങനെ ഫലപ്രദമായി നേരിടാം? എന്നീ കാതലായ ചോദ്യങ്ങൾ നാളെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലോ സൗഹൃദവലയത്തിലോ ഉള്ള പ്രിയപ്പെട്ടവരുടെ ജീവൻ വരെ രക്ഷിക്കാവുന്ന ഉപയോഗപ്രദമായ ഒന്നായി മാറും എന്ന് കൈരളി യുകെ കരുതുന്നു.
വിവിധ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഓൺലൈനിൽ നടക്കുന്ന ഈ ചർച്ചയിൽ പ്രധാനമായും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന് യുകെയിലെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ സംവദിക്കുന്നു.ഫെബ്രുവരി 19ന് വെെകിട്ട് അഞ്ചിനാണ് സെമിനാർ.
പങ്കെടുക്കുവാൻ ഈ ലിങ്കിൽ താല്പര്യം അറിയിക്കുക - https://www.facebook.com/events/857382795492169/
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..