20 September Friday

കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ അന്വേഷണം വേണം: കേരള മീഡിയ ഫോറം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

മനാമ > സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് ബഹ്‌റൈനിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള മീഡിയ ഫോറം  ആവശ്യപ്പെട്ടു.

സര്‍വ്വെ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് എന്നത്‌ നടുക്കമുണ്ടാക്കുന്നു. വളരെ ചെറുപ്പത്തിലെ പത്രപ്രവര്‍ത്തന മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുകയും വിപുലമായ സൗഹൃദ വലയം ഉണ്ടാക്കുകയും ചെയ്ത വ്യക്തിയാണ് കെഎംബി എന്ന കെഎം ബഷീര്‍. അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ട സംഭവം കേരളത്തിന്റെ മാധ്യമ പ്രവര്‍ത്തന മേഖലക്ക് കനത്ത നഷ്ടമാണ്. സംഭവം അറിഞ്ഞെത്തിയ പൊലീസ്, സര്‍വ്വെ ഡയറക്ടറായ ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ നടത്തിയ ശ്രമം നാണക്കേടാണ്.

ഈ സംഭവത്തിലെ ദുരൂഹതകള്‍ നീക്കാനും എത്രയും വേഗം പ്രതിയെ നിയമത്തിന്റെ മുന്നില്‍ എത്തിക്കാനും കേരള മീഡിയ ഫോറം കേരള മുഖ്യമന്ത്രിയോടും കേരള ഗവണ്‍മെന്റിനോടും ആവശ്യപ്പെട്ടു. കേരളത്തിലെ ഉന്നത സര്‍വീസ് മേഖലയിലുള്ള ശ്രീറാം വെങ്കിട്ടരാമനെപ്പോലുള്ള വ്യക്തികള്‍ ഇത്തരത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളികളായി മാറുന്ന സംഭവം ലജ്ജാകരമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top