ദുബായ്> പ്രോഗ്രസ്സീവീന്റെ സജീവ പ്രവർത്തകനും, ദുബായ് ഘടകം മുൻ ട്രഷററും, പ്രോഗ്രസ്സീവ് സെൻട്രൽ കമ്മറ്റി അംഗവുമായിരിക്കെ അന്തരിച്ച ജിതേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് കവി റഫീഖ് അഹമ്മദ് ജിതേന്ദ്രന്റെ കുടുബത്തിന് കൈമാറി.പ്രോഗ്രസ്സീവ് പ്രവർത്തകർ സമാഹരിച്ച തുക യാണ് കൈമാറിയത്.
ചാവക്കാട് കോട്ടപ്പുറം സ്വദേശിയായ ജിതേന്ദ്രൻ 2020 ഏപ്രിൽ 1 ന് ദുബൈയിലെ താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്. പ്രോഗ്രസ്സീവ് പ്രവർത്തകരുടെയും ദുബായ് ഓർമ്മ ഭാരവാഹികളുടെയും, ഗുരുവായൂർ എം.എൽ.എ കെ വി .അബ്ദുൽഖാദറിന്റെയും ഇടപെടൽ മൂലം പ്രത്യേക കാർഗോ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു.
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സുശീലൻ, ചാവക്കാട് നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ K. H. സലാം, പ്രോഗ്രസ്സീവ് സെൻട്രൽ കൺവീനർ ശ്രീജിത്ത്, ചാവക്കാട് പ്രവാസി സഹകരണ ബാങ്ക് പ്രസിഡന്റ് റസാഖ്, പ്രോഗ്രസ്സീവ് ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സുവീഷ് ഏങ്ങണ്ടിയൂർ, ഷാർജ മാസ്സ് യൂണിറ്റ് സെക്രട്ടറി ബഷീർ, പ്രോഗ്രസ്സീവ് സി സി ട്രെഷർ അക്ബർഷാ കോട്ടപ്പുറം, പ്രോഗ്രസ്സിവ് എക്സിക്യുട്ടീവ് അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..