24 June Monday

ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

മനാമ >  ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ഫെയര്‍ ജനറല്‍ കണ്‍വീനര്‍ എസ് ഇനായദുള്ള  മത്സരം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി  മുഹമ്മദ് ഹുസൈന്‍ മാലിം കിക് ഓഫ് നിര്‍വഹിച്ചു . സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍  രാജേഷ് എം എന്‍ നന്ദിയും പറഞ്ഞു.

സ്‌കൂള്‍  വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എന്‍ എസ്, എക്‌സിക്യൂ‌ട്ടീവ് കമ്മിറ്റി മെമ്പര്‍ സജി ജോര്‍ജ്, ഫിസിക്കല്‍ എജ്യു‌ക്കേഷന്‍ വകുപ്പ് മേധാവി  സൈക്കത് സര്‍ക്കാര്‍, സ്‌പോണ്‍സര്‍ സിസല്‍ സോമന്‍, കണ്‍വീനര്‍ അന്‍സല്‍ കൊച്ചുക്കുടി, കോ ഓര്‍ഡിനേറ്റര്‍ സുനില്‍ കെ ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

18 ലീഗ് മത്സരങ്ങളില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായി.  ആദ്യ മല്‍സരത്തില്‍ യുവ കേരളയും മറിനായും സമനില പാലിച്ചു. രണ്ടാം മത്സരത്തില്‍ ഷോ സ്റ്റോപ്പേഴ്‌സിനു   എതിരെ എഫ് സി  കേരള 2-0നു  വിജയം നേടി. മൂന്നാമത്തെ മത്സരത്തില്‍  അല്‍ കേരളാവി ഒരു ഗോളിന് മാട്ടൂല്‍ എഫ് സിയെ തോല്‍പ്പിച്ചു. നാലാം മത്സരത്തില്‍ മിഡ് ലാന്‍ഡ് എഫ് സി  2-0 ന് സാഗര്‍ ഐഎസ്എഫ്   എഫ്‌സിയെ തോല്‍പ്പിച്ചു.  മറ്റൊരു മത്സരത്തില്‍ കെ എച്ച് യുണൈറ്റഡ് എഫ്‌സി  3 -1 നു കെഎംസിസിയെ തോല്‍പ്പിച്ചു. ആറാം മത്സരത്തില്‍ സല്ലാഖ് എഫ്‌സി 3 -2 നു സൂപ്പര്‍ ഹീറോസ് എഫ്‌സിയെ  പരാജയപ്പെടുത്തി.

ചാമ്പ്യന്‍സ് കപ്പിന്റെ അടുത്ത ലീഗ് മത്സരങ്ങള്‍ ജനുവരി 10 നും 11 നും നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ 17 നും  സെമിഫൈനലും  ഫൈനലും ജനുവരി 18 നും നടക്കും.
 


പ്രധാന വാർത്തകൾ
 Top