18 May Tuesday

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ അടുത്ത ഓപ്പൺ ഹൗസ് 21 ന്‌

ടി വി ഹിക്‌മത്ത്Updated: Friday Apr 16, 2021
കുവൈറ്റ് സിറ്റി > കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ അടുത്ത ഓപ്പൺ  ഹൗസ് ഈ വരുന്ന ഏപ്രിൽ 21 ബുധനാഴ്ച നടക്കുമെന്ന് എംബസി വാർത്താകുറിപ്പിൽ അറീയിച്ചു. വെർച്ചൽ പ്ലാറ്റഫോമിലാണ് ഇത്തവണയും ഓപ്പൺ ഹൗസ് നൽകുകയെന്നും അധികൃതർ പറഞ്ഞു. കോവിഡ് പ്രതിസന്ധി, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സഹായം എന്നീ വിഷയങ്ങളാണ് ഈ ഓപ്പൺ  ഹൗസിലെ ചർച്ച വിഷയമെന്നും അധികൃതർ അറീയിച്ചു. അന്നേദിവസം ഉച്ചക്ക് 3.30 മുതൽ ആരംഭിക്കുന്ന ഓൺലൈൻ ഓപ്പൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. സൂം ആപ്ലിക്കേഷനിൽ 965 9425 8002 എന്ന ഐഡിയിൽ 858687 എന്ന പാസ്‌വേഡ് ഉപയോഗിച്ച് കുവൈറ്റിലെ ഇന്ത്യക്കാർക്ക് ഓപ്പൺ ഹൌസിൽ പങ്കുചേരാവുന്നതാണ്.

അതെ സമയം പ്രത്യേകമായി എന്തെങ്കിലും ചോദിച്ചറിയാനുള്ളവർ പേര്, കുവൈത്തിലെ അഡ്രസ്സ് , ഫോൺ നമ്പർ എന്നിവ സഹിതം community.Kuwait@.mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.  കുവൈത്തിലെ ഇന്ത്യക്കാരായ എല്ലാ പ്രവാസികൾക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കാമെന്നും ഇന്ത്യൻ എംബസി അറീയിപ്പിൽ പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top