21 October Wednesday

കുവൈറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ആഗസ്ത് 26 ന് നടക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 24, 2020


കുവൈറ്റ് സിറ്റി>   കുവൈറ്റിലെ പ്രവാസികളായ ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസി മുമ്പാകെ ഉന്നയിക്കാനുള്ള വേദിയായ ഓപ്പൺ ഹൗസ്  മീറ്റിംഗ് ആഗസ്റ്റ് 26ന് ബുധനാഴ്ച്ച നടക്കും. എല്ലാ ബുധനാഴ്ച്ചകളിലും ഉച്ചയ്ക്ക് 3.30ന് എംബസി അങ്കണത്തില്‍ ഓപ്പണ്‍ ഹൗസ് മീറ്റിംഗ് നടക്കുമെന്ന് പുതിയ അംബാസഡറായി ചാർജ്ജെടുത്ത സിബിജോർജ്ജ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു.

അംബാസിഡര്‍, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍,  കമ്മ്യുണിറ്റി വെല്‍ഫയര്‍ തലവന്‍, കോണ്‍സുലാര്‍, ലേബര്‍ വിഭാഗം ചുമതലക്കാർ തുടങ്ങിയവര്‍ പങ്കെടുക്കും. പരാതികളും നിര്‍ദേശങ്ങളും community.kuwait@mea.gov.in. എന്ന അഡ്രസിലേക്ക് അയച്ച്‌ റെജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്  എന്ന തലക്കെട്ടിലാണ് പ്രധാനമായും ഈ ആഴ്ചയിലെ ഓപ്പൺ ഹൗസ് നടക്കുക.

കൊവിഡ് മാനദണ്ഢങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഓപ്പണ്‍ ഹൗസ് മീറ്റിംഗ് സംഘടിപ്പിക്കുകയെന്നും എംബസി അറിയിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top