26 March Tuesday

മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങ്‌: സ്‌പോണ്‍സര്‍ ആയി ഫൊക്കാനയും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക  ജനുവരി 13 ന്‌ വൈകീട്ട് 6ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് അമേരിക്കയിലെ  സംഘടനകളുടെ സംഘടനയായ   ഫൊക്കാനയും സ്‌പോണ്‍സര്‍ ആകുന്നു.ഒരു ലക്ഷം രൂപയുടെ ഗോള്‍ഡ് സ്പോണ്‍സര്‍ഷിപ്പിനുള്ള ചെക്ക് പ്രസിഡന്റ് മാധവന്‍ നായര്‍ ന്യുജേഴ്സിയി ല്‍   നടന്ന ചങ്ങില്‍ കൈമാറി.

കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയില്‍ മലയാളികളോ ആയ പത്രപ്രവര്‍ത്തകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഫൊക്കനയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും സഹകരിച്ചു പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. ഫൊക്കാന നടത്തുന്ന പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയാണ്.

 ഫൊക്കാനയുടെ   അശരണര്‍ക്കു വീട് , വിവാഹ ധനസഹായം , കുട്ടികള്‍ക്ക് പഠന സഹായം, അനാഥാലയങ്ങള്‍ക്കു സാമ്പത്തികസഹായം , കുട്ടമ്പുഴ പോലുള്ള ആദിവാസി സ്ഥലത്തു സമഗ്ര മെഡിക്കല്‍ ക്യാമ്പ് , സ്ഥിരം ക്ലിനിക്  തുടങ്ങിയവ  സംസ്ഥ മേഖലകളില്‍ ഫൊക്കാനയുടെ ചാരി റ്റി പ്രവർത്തങ്ങൾ  പ്രവാസി മലയാളിക്ക് അഭിമാനകരമായ വിധമാണ്‌ നടപ്പിലാക്കുന്നത്‌.

  പ്രവാസികളുടെ പൊതു ശബ്ദമായി   മാധവന്‍ ബി നായര്‍ നവകേരള സൃഷ്ട്രിക്കായി സജീവ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നു . 2019  ജനുവരി 29, 30 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ   നടക്കുന്ന  കേരള കണ്‍വന്‍ഷനിൽ വളരെ അധികം ഭാവി പരിപാടികൾ നടപ്പാക്കുന്നതാണ്. ഗവർണർ , മുഖ്യമന്ത്രി , പ്രതിപക്ഷനേതാവ്, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാഹിത്യ സാസ്‌ക്കാരിക നേതാക്കള്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

വണ്ടിപ്പെരിയാറിൽ ഭാവന രഹിതർക്കു വേണ്ടി നവകേരളത്തിന്റെ ഭാഗമായി ഫൊക്കാന ഗ്രാമം നിർമ്മിക്കുന്നു . പുതു സംരംഭകര്‍ക്കായി ആഞ്ചല്‍ കണക്ട്,ഫൊക്കാനയുടെ പുതിയൊരു സംരംഭമാണ് ആഞ്ചല്‍ കണക്ട്. കേരള സര്‍ക്കാറും ടെക്്‌നോപാര്‍ക്കുമായി ചേര്‍ന്ന് ആവിഷ്‌ക്കരിക്കുന്ന ബൃഹത് പദ്ധതിയാണ്. കേരളത്തിലെ പുതു സംരംഭകരെ അമേരിക്കയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

മലയാളികളുടെ അമേരിക്കന്‍ പ്രവാസത്തിന് തുടക്കമിട്ടത് നേഴ്‌സുമാരാണ്.  ഈ സാഹചര്യത്തിലാണ് ഫൊക്കാന നൈറ്റിംഗ് ഗോള്‍ പുരസ്‌ക്കാരങ്ങള്‍ നൽകി അവരെ ആദരിക്കുക .ഭാഷയ്‌ക്കൊരു ഡോളര്‍   കേരള സർകലാശാലയുമായി സഹകരിച്ചു ഇത് വളരെ നല്ലരീതിൽ പ്രവർത്തിക്കുന്നു.  

ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമ ശ്രീ പദ്ധതിയുടെ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പ്രസിഡന്റായ മധു കൊട്ടാരക്കര  , ജനറല്‍ സെക്രട്ടറി സു നില്‍ തൈമറ്റം ,ട്രഷറര്‍ സണ്ണി പൗലോസ് ,വൈസ് പ്രസിഡന്റ് ജെയിംസ് വര്‍ഗ്ഗീസ് .ജൊയിന്റ് സെക്രട്ടറി അനില്‍ ആറന്‍മുള,ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് , മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് , ചീഫ് കണ്‍സല്‍ട്ടന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍അടങ്ങുന്ന ടീമിന്റെ പ്രവർത്തങ്ങളെ ഫൊക്കാന അഭിനന്ദിക്കുന്നു.

ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമ ശ്രീ പദ്ധതിയുടെ പ്രവർത്തങ്ങൾക്ക്  എല്ലാവിധ ആശംസകൾ നേരുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ,   ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷർ സജിമോൻ ആന്റണി, ട്രുസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്,പേട്രൺ പോൾ കറുകപ്പള്ളിൽ  , കേരള കൺവെൻഷൻ ചെയർമാൻ ജോർജി വർഗീസ് ,എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ്  എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ  ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ് എന്നിവർ അറിയിച്ചു


പ്രധാന വാർത്തകൾ
 Top