25 January Tuesday

കല കുവൈറ്റ് ഫഹാഹീൽ മേഖല ഓഫീസും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്‌സ്‌‌ അസോസിയേഷൻ കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മുതിർന്ന അംഗം പി ആർ ബാബു നിർവഹിച്ചു. മംഗഫ് ബ്ലോക്ക് 4ൽ ഷ്രിംബി റെസ്റ്റോറന്റിന് എതിർവശത്തായാണ് പുതിയ ഓഫീസും ഓഡിറ്റോറിയവും പ്രവർത്തനമാരംഭിച്ചത്.
 
കല കുവൈറ്റ് ആക്‌ടിങ്‌ പ്രസിഡന്റ്‌ ആസഫ് അലി അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ നൗഷാദ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ അജിത് കുമാർ, കല കുവൈറ്റ് മുൻ ഭാരവാഹി ടി വി ഹിക്മത്ത്, പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം നിർവാഹക സമിതി അംഗം കെ വിനോദ്, വനിതാവേദി ജോയിന്റ്‌ സെക്രട്ടറി പ്രസീത ജിതിൻ, കേരളൈറ്റ്സ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഗീത സുദർശൻ, ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി ആൻസിലി തോമസ്, ഫഹഹീൽ മേഖല സെക്രട്ടറി രജീഷ് എന്നിവർ സംസാരിച്ചു.
 
കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ്, മേഖല പ്രസിഡന്റ്‌ ജ്യോതിഷ് പി ജി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈറ്റ് അംഗവും പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം മുൻ ജനറൽ സെക്രട്ടറി അനിൽകുമാറിന് കലയുടെയും, ബാലവേദിയുടെയും ഉപഹാരങ്ങൾ ചടങ്ങിൽ കൈമാറി. തുടർന്ന് കലയുടെ അംഗങ്ങൾ അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top