22 September Friday

കേളി ന്യൂ സനയ്യ ഏരിയ ജനകീയ ഇഫ്‌താ‌ർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 23, 2023

റിയാദ്> കേളി കലാസാസ്‌കാരികവേദി ന്യൂ സനയ്യ ഏരിയയുടെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്‌താർ സംഘടിപ്പിച്ചു. ന്യൂ സനയ്യ അൽസാഗിർ ലേബർ ക്യാമ്പ് കോമ്പൗണ്ടിൽ സംഘടിപ്പിച്ച ഇഫ്‌താറിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.

സൗദി മതകാര്യ വകുപ്പിന്റെ ന്യൂ സനയ്യ മലയാള വിഭാ​ഗത്തിൽ നിന്നും അഷ്റഫ് മരുത്വ ഇഫ്‌താർ സന്ദേശം നൽകി. ഇഫ്‌താർ സംഘാടക സമിതി ചെയർമാൻ താജുദ്ദീൻ ഹരിപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയാ സെക്രട്ടറി ഷിബുതോമസ് സ്വാഗതവും, കൺവീനർ തോമസ് ജോയ് ആശംസയും പറഞ്ഞു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ജോയിന്റ് സെക്രട്ടറിമാരായ സുനിൽകുമാർ, മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ഷാജി റസാഖ്, ബിജി തോമസ്, കിഷോർ ഇ നിസാം, നൗഫൽ സിദ്ദിഖ്, ജാഫർ ഖാൻ എന്നിവരും റിയാദിലെ വ്യപാര-വ്യവസായ സമൂഹവും ഇഫ്‌താറിൽ പങ്കാളികളായി.

ഏരിയാ രക്ഷാധികാരി സമിതി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയകമ്മറ്റി അംഗങ്ങൾ, സംഘാടക സമിതി ട്രഷറർ അബ്‌ദു‌ൾ നാസർ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top