25 August Sunday

കുവൈറ്റിൽ പകൽ സമയം തുറസ്സായ സ്ഥലത്തെ ജോലിക്ക് ജൂൺ ഒന്നുമുതൽ വിലക്ക്

വെബ് ഡെസ്‌ക്‌Updated: Thursday May 30, 2019

കുവൈറ്റ് സിറ്റി> വേനല്‍ കനക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന പകല്‍ സമയ ജോലി വിലക്ക് ജൂൺ ഒന്ന് മുതൽ നടപ്പിലാക്കാൻ തീരുമാനം.

പബ്ലിക് അതോററ്റി ഫോർ മാന്‍ പവറാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കടുത്ത ചൂട് ആരംഭിക്കുന്ന ജൂണ്‍ മാസം ഒന്നാം തിയതി മുതല്‍ ആഗസ്ത് 31  വരെയായിരിക്കും വിലക്ക് നിലനിൽക്കുക.

ഇതനുസരിച്ച് പകല്‍ സമയം പതിനൊന്നു മുതല്‍ അഞ്ചു മണി വരെ  തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യാൻ കഴിയില്ല. തൊഴിലാളികളുടെ സുരക്ഷിതത്വം മുൻ നിർത്തി, നിർദ്ദേശം നടപ്പിലാക്കാൻ  തൊഴിൽ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും  പബ്ലിക് അതോററ്റി ഫോർ മാന്‍ പവർ പറഞ്ഞു.

എവിടെയെങ്കിലും നിയമ ലംഘനം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക പരിശോധക സംഘം പ്രവർത്തിക്കുമെന്നും അതോററ്റി വൃത്തങ്ങൾ  അറീയിച്ചു. എന്നാൽ കഠിന ചൂട് നേരത്തെ ആരംഭിച്ചതും, റമദാൻ മാസത്തിന്റെ പ്രത്യേകതയും കണക്കിലെടുത്ത് പല കമ്പനികളും കഴിഞ്ഞ ആഴ്ചയിൽ തന്നെ ജോലി സമയം ക്രമീകരിച്ചിരുന്നു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top