20 November Wednesday

പൽപക് കാരുണ്യനിധിയിൽ നിന്ന് ധനസഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2019

കുവൈറ്റ്‌ >   ഹൃദയാഘാതംമൂലം മരണമടഞ്ഞ കോട്ടായി സ്വദേശിയും പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) മെംബറുമായിരുന്നു ഹനിഫാ അബുവിന്റെ കുടുംബത്തിന് പൽപക്കിന്റെ  കാരുണ്യനിധിയിൽ നിന്ന് ധനസഹായം നൽകി.

 ഹനീഫാ അബുവിന്റെ ഭവനത്തിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടായി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി തുക കൈമാറി. പൽപക് ഉപദേശക സമിതി അംഗം കൃഷ്ണകുമാർ സ്വാഗതവും രക്ഷാധികാരി ഹരി മങ്കര നന്ദിയും പറഞ്ഞു. കോട്ടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ, വാർഡ് മെംബർ കുഞ്ഞുലക്ഷ്മി അപ്പുകുട്ടൻ, മൊയ്തീൻ, വിനോദ്, ഹനീഫ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top