20 July Saturday

ആരോഗ്യ ഇന്‍ഷുറന്‍സ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ ആലോചന, എല്ലാ രണ്ടു വര്ഷം കൂടുമ്പോഴും ഫീസ് ഉയര്‍ത്താനും ധാരണ

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

കുവൈറ്റ്‌ സിറ്റി> കുവൈറ്റില്‍ പ്രവാസികള്‍ താമസ രേഖ പുതുക്കുന്നതിന്റെയും പുതിയ താമസ രേഖ അനുവദിക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധമായും പൂര്തികരിക്കേണ്ട ആരോഗ്യ ഇന്ഷൂറന്‍സ്ഫീസ്‌ ഉയര്‍ന്ന തോതില്‍ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുള്ള അന്‍പത് കുവൈറ്റി ദിനാറില്‍ നിന്നും അടുത്ത വര്ഷം മുതല്‍ നൂറ്റി മുപ്പത് ദിനാറായാണ് ആദ്യഘട്ട വര്‍ദ്ധനവ്‌ നിലവില്‍ വരിക. പിന്നീട് ഓരോ രണ്ടു വര്ഷം കൂടുമ്പോഴും ഇത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. യഥാക്രമം ഇരുപത് കുവൈറ്റി ദിനാര്‍ വെച്ച് 2026/2027 ആകുമ്പോഴേക്കും 190 കുവൈറ്റി ദിനറായി വര്‍ദ്ധിക്കുമെന്നും  ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് അല്‍ ഖബ്ബാസ് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. ഇ

പ്പോള്‍ ആലോചിച്ചിരിക്കുന്ന വര്‍ദ്ധനവ് ലക്ഷക്കണക്കിന്‌ വരുന്ന പ്രവാസി സമൂഹത്തെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top