കുവൈറ്റ് സിറ്റി> ബുധനാഴ്ച രാവിലെ മെഹബുളയില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കോഴിക്കോട് സ്വദേശി മറയില്‍ മുത്തോറന്കുട്ടിയുടെ മകന് സുരേഷ് എം എം ആണ് മരിച്ചത്. 47 വയസായിരുന്നു. ഭാര്യ സന്ധ്യ. അഭിനവ്, ദൃശ്യ എന്നിവര്‍ മക്കളാണ്.
നിരവധിയാളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ കുറെയധികംപേര്ക്ക് പരിക്കേറ്റിരുന്നു. കെട്ടിടത്തില്‍ കുടുങ്ങി സാരമായി പൊള്ളലേറ്റ സുരേഷ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് സുരേഷ് മരണത്തിനു കീഴടങ്ങിയത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..