29 March Wednesday

കുട്ട്യോളും കുറുമ്പുകളും പരിപാടി ശ്രദ്ധേയം

വെബ് ഡെസ്‌ക്‌Updated: Monday Jan 2, 2023
ഇബ്രി > കൈരളി ഒമാന്‍ ഇബ്രിയില്‍ കുട്ടികള്‍ക്കായി 'കുട്ട്യോളും കുറുമ്പുകളും' എന്ന പേരില്‍ അവധിക്കാല വിനോദം സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി വിവിധ തരം ഗെയിം, കളറിങ്, ഡ്രോയിങ്ങ്, ക്വിസ്സ് മത്സരങ്ങളും, കൂടാതെ മുതിര്‍ന്നവര്‍ക്കായി രസകരമായ മത്സരങ്ങളും നടത്തി.
 
വിവിധ യൂണിറ്റുകളിലെ ലോകകപ്പ് ഫുട്ബാള്‍ പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും കോവിഡ് കാലത്തെ സാമൂഹ്യ പ്രവര്‍ത്തനത്തിനു ഇന്ത്യന്‍ എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
 
ഒ. കെ സുധീരന്‍ അധ്യക്ഷനായി. ചടങ്ങില്‍ ടികെ ഷാജി  സ്വാഗതം പറഞ്ഞു. ഏരിയ ഭാരവാഹികളായ മുഹമ്മദ് ഇക്ബാല്‍, എന്‍ആര്‍ സുനീഷ്  എന്നിവര്‍ വിവധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഷിബിന്‍, ഷാജു, ബുബ്‌ലി, കെഎ ജ്യോതിഷ് , ഗോപക്,  കെ വി ജ്യോതിഷ്, സന്തോഷ്, പ്രസാദ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിക്ക് ഉണ്ണികൃഷ്ണന്‍ എം പി, നിസാര്‍ കുയില്‍, ശ്യാം ലാല്‍ നേതൃത്വം നല്‍കി.
 
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top