29 November Tuesday

മിന്‍സയുടെ മരണം: കിന്‍ഡര്‍ഗാര്‍ഡന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

മനാമ> ഖത്തറില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ മരിച്ച കേസില്‍ വക്ര സ്പ്രിംഗ് ഫീല്‍ഡ് കിണ്ടര്‍ഗാര്‍ഡന്‍ അടച്ചുപൂട്ടാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടത്തിയ സാഹചര്യത്തിലാണ് നടപടി.മരണവുമായി ബന്ധപ്പെട്ട് മലയാളിയടക്കം മൂന്ന് ബസ് ജീവനക്കാര്‍ അറസ്റ്റിലായതാണ് സൂചന.

ഞായറാഴ്ച രാവിലെയാണ് നഴ്സറിയിലേക്കുള്ള യാത്രാമധ്യേ ബസില്‍ കുട്ടി ഉറങ്ങിപ്പോയത്. ഇതറിയാതെ ബസ് പൂട്ടി ഡ്രൈവര്‍ പോയിരുന്നു.തിരിച്ചെത്തിയപ്പോഴാണ് ഡ്രൈവര്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിന്‍സയുടെ നാലാം ജന്‍മദിനത്തിലാണ് ദുരന്തം.

കോട്ടയം ചിങ്ങവനം സ്വദേശികളായ അഭിലാഷ് ചാക്കോ, സൗമ്യ ദമ്പതികളുടെ ഇളയ മകളാണ്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഖത്തറില്‍ നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top