27 January Friday

ഇഖാമ പുതുക്കാന്‍ സൗദിയില്‍ രേഖകള്‍ നിര്‍ബന്ധം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

മനാമ> സൗദിയിൽ ആശ്രിത വിസയിൽ കഴിയുന്ന 21 വയസ്സ്‌ പൂർത്തിയായവരുടെ ഇഖാമ പുതുക്കാൻ വിദ്യാർഥിയാണെന്നു തെളിയിക്കുന്ന രേഖകൾ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആശ്രിത വിസയിൽ കഴിയുന്ന മുതിർന്ന പെൺമക്കളുടെ ഇഖാമ പുതുക്കാൻ അവർ വിവാഹിതരല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.

ഇരുപത്തഞ്ചു പൂർത്തിയായ ആൺമക്കളുടെ സ്‌പോൺസർഷിപ്‌ അച്ഛൻ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റൽ നിർബന്ധമാണ്. സ്‌പോൺസർഷിപ്‌ മാറ്റുമ്പോൾ ഗുണഭോക്താവ് രാജ്യത്ത് ഉണ്ടായിരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top