16 November Saturday

വേങ്ങര സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

ജിദ്ദ> വേങ്ങര അരിക്കുളം സ്വദേശി ചെരിച്ചിയില്‍ അബ്ദുല്‍ ഗഫൂര്‍ ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു.ജിദ്ദയിലെ അമീര്‍ സുല്‍ത്താന്‍ റോഡില്‍വെച്ചാണ് അപകടമുണ്ടായത്.

അദാം ഇന്റര്‍ നാഷണല്‍ട്രേഡിംഗ് എസ്റ്റാബ്ളിഷ്മെന്റ് എന്ന കമ്പനിക്കുകീഴിലുള്ള സവാരി ഗ്രൂപ്പ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.15 വര്‍ഷമായി ജിദ്ദയില്‍ ജോലിചെയ്തു വരികയായിരുന്നു.

മൃതദേഹം മഹ്ജര്‍ ആശുപത്രി മാര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാരൃയും രണ്ട് കുട്ടികളും ഉണ്ട്.ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.ഖബറടക്കം ജിദ്ദയില്‍ നടക്കും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top