29 January Saturday

കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

ബുറൈദ > കിഡ്‌നി -ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് മരിച്ച കർണാടക മൈസൂർ സ്വദേശി ഫ്രാൻസിസ് ഇവാൻ (59) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വതനിയ പോൾട്രി കമ്പനിയിൽ വെൽഡറായി ജോലിചെയ്തുവരികയായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കമ്പനി മെഡിക്കൽ സെന്ററിൽ നിന്നും ബുറൈദ കിങ്ങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം ബാഗ്ലൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ജന്മദേശമായ മൈസൂരിലേക്ക് കൊണ്ടുപോയി.

ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, ഐൻ ഉൽ ജുവ യൂണിറ്റ് പ്രവർത്തകരായ അജി, മനോജ് നടരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top