09 September Monday

കാലിക്കറ്റ് പ്രീമിയർ ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

ദമ്മാം > കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്‌മ അണിയിച്ചൊരുക്കുന്ന കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 1ന്റെ ലോഗോ പ്രകാശനം ചെയ്‌തു.  പ്രീമിയർ ലീഗ് ചെയർമാനും, സൗദി ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ വൈസ് ക്യാപ്‌റ്റനുമായിരുന്ന സൊഹറാബ് കോഴിക്കോടിൽ നിന്നും വൈസ് പ്രസിഡന്റ്‌ ഷൈജൽ ലോഗോ ഏറ്റുവാങ്ങി. റോസ് ഗാർഡനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് അസ്‌ലം ഫറോക് അധ്യക്ഷനായിരുന്നു. ജോജോ അടിവാരം സ്വാഗതവും ട്രഷറർ ഫവാസ് നന്ദിയും രേഖപ്പെടുത്തി.

സപ്‌ത ശ്രീജിത്ത് അവതാരകയായിരുന്ന പരിപാടിക്ക് കുമാർ, സിനാജ്, ഉനൈസ്, ഷാനിൽ, ശ്യാം,  റഹ്മാൻ, പ്രസൂൺ, രജീഷ്, രഞ്ജിത്ത്, റൂസ്‌തം, താഹിർ, സൈനുൽ ആബിദ്, ഷമീർ, ഷാനവാസ് എന്നിവർ നേതൃത്വം നൽകി. ബിനീഷ് ഭാസ്‌കർ, മിക്‌സ്റ്റോ ഷഫീക്, ഹുസൈൻ, മുഹ്സിൻ, അസ്‌കർ, ഖലീൽ, ഹകീം, അലി മഞ്ജീസ്, അനസ്, ലോക കേരള സഭ അംഗം നന്ദിനി,  സാജിദ് ആറാട്ടുപുഴ, പിടി അലവി, റഫീഖ് കൂട്ടിലങ്ങാടി, ഷിജില ഹമീദ്, മഞ്ജു മണിക്കുട്ടൻ സാബിക്, ഖദീജ ഹബീബ്, ലീന ഉണ്ണികൃഷ്‌ണൻ എന്നീ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top