17 January Sunday

കോവിഡ് കാല സേവനങ്ങൾക്ക് നാസ് വക്കത്തിന് സൗദി ആരോഗ്യ വകുപ്പിന്റെ അംഗീകാരം

എം എം നഈംUpdated: Thursday Nov 26, 2020


ദമ്മാം>  കോവിഡ് പ്രതിസന്ധികാലത്തെ സേവന പ്രവർത്തനങ്ങൾക്ക് സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭ അംഗവുമായ നാസ് വക്കത്തിനെ  സൗദി ആരോഗ്യ മേഖല കോവിഡ് ക്ലസ്റ്റർ സെൽ അഭിനന്ദിച്ചു.

കിഴക്കൻ പ്രവിശ്യ കോവിഡ് ക്ലസ്റ്റർ സെല്ലിന്റെ  തലവൻ അബ്ദുൾ അസീസ് അൽ ഗാംദിയുടെ ഒപ്പോടുകൂടിയ സർട്ട് ഫിക്കറ്റ്  കിഴക്കൻ പ്രവിശ്യയിലെ മോർച്ചറി വിഭാഗം തലവൻ ഫഹദ് അൽ ഹാരിസിയാണ് നാസിന് സമ്മാനിച്ചത്. അലി അൽ മതറും ചടങ്ങിൽ സംബന്ധിച്ചു.

മോർച്ചറി വിഭാഗത്തിെൻറ നിർദ്ദേശ പ്രകാരമാണ് പ്രവാസ സമൂഹത്തിൽ നിന്ന് ഒരേ ഒരാൾക്ക് ആരോഗ്യ വകുപ്പ് ഇത്തരത്തിൽ അഭിനന്ദന പത്രം നൽകിയത്. വിവിധ രാജ്യക്കാർക്ക് കൂടി സേവനങ്ങൾ നൽകിയത് പരിഗണിച്ചാണ് ഇത്.

മോർച്ചറിയുടെ കീഴിലുള്ള 96 സ്റ്റോറേജുകളിൽ പകുതി കോവിഡിെൻറ ആദ്യ കാലങ്ങളിൽ തന്നെ കോവിഡ് ബാധിച്ച് മരിച്ചവർക്കായി മാറ്റി വെച്ചിരുന്നു. ഇതിനായി ഇതിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. 

  ദിവസവും ഇരുപതും മുപ്പതും മൃതദേഹങ്ങളാണ്‌ മാറ്റിയത്‌. കോവിഡിനെ ഭയന്ന് അധികമാരും പുറത്തിറങ്ങാൻ പോലും മടിക്കുന്ന സമയത്തായിരുന്നു എല്ലാം മറന്നുള്ള ഈ പ്രവർത്തനം.നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഫിലിപ്പീൻസ്, തുടങ്ങിയ രാജ്യക്കാർക്ക് വേണ്ടിയും ഈ കാലത്ത് പ്രവർത്തിച്ചത് നാസ് വക്കമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top