15 May Saturday

കുവൈറ്റിൽ കർഫ്യൂ സമയത്തിൽ മാറ്റം; നിർബന്ധിത ക്വാറന്റെയിനിൽ ഇളവ്‌

ടി വി ഹിക്മത്ത്Updated: Tuesday Mar 23, 2021


കുവൈറ്റ് സിറ്റി>  കോവിഡ് രോഗപ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി രാജ്യത്ത് നിലവിലുള്ള ഭാഗിക കർഫ്യു വില നാളെ മുതൽ മാറ്റമുണ്ടാകും. ചൊവ്വാഴ്ച മുതൽ വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് പുതിയ കർഫ്യു സമയം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

റെസ്റ്റാറൻറ്, കഫെ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതൽ രാത്രി പത്ത്  വരെ ഡെലിവറി സർവീസിന് അനുമതി നൽകിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്. എന്നാൽ വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല. നിലവിൽ വൈകുന്നേരം  അഞ്ചു മണി മുതൽ പുലർച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ പ്രാബല്യത്തിലുള്ളത്.

ഇതേ സമയം രാജ്യത്ത്  കോവിഡ് വാക്സിൻ സ്വീകരിച്ച 3 വിഭാഗങ്ങളെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറീൻ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടവർ, ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് 5 ആഴ്ചയിൽ കൂടുതൽ സമയം കഴിഞ്ഞവർ, വൈറസ് ബാധയേറ്റതിനു ശേഷം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു രണ്ടാഴ്ചയിൽ കൂടുതൽ സമയം കഴിഞ്ഞവർ എന്നിവരെയാണ് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറീൻ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.

എന്നാൽ ഈ വിഭാഗത്തിൽ ഉൾപെടുന്നവർ രാജ്യത്ത് പ്രവേശിച്ച ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൻ അനുഷ്ടിക്കുകയും ഏഴാം ദിവസം പിസിആർ പരിശോധന നടത്തി കോവിഡ് മുക്ത സർട്ടിഫിക്കറ്റ് നേടുകയും ചെയ്യണം . എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ഈ നിബന്ധനകൾ ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top