23 September Wednesday

കുവൈറ്റില്‍ കോവിഡ് ബാധിച്ച് കൂത്തുപറമ്പ് സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കൊളവല്ലൂര്‍ സ്വദേശി മുണ്ടിയന്റവിട മഹമൂദ് (53) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷമായി കുവൈറ്റിലെ അബുഹലീഫ സാസില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: നഫീസ. അസ്‌മ, സുഹൈല്‍, സുഹാന, സല്‍മാന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്‌കരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top