04 July Saturday

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയവര്‍ക്ക് നിയമപരമായി തുടരാം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ദുബായ്> കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്ത്  നിയമപരമായി തുടരാം. ഫെഡറല്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് അതോറിറ്റി(ICA)യുടേതാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അതോറിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തിയ, വിമാനയാത്ര മുടങ്ങിയതു മൂലം പുറത്തേക്ക് പോകാന്‍ സാധിക്കാത്ത വിദേശികള്‍ക്ക് ഏറെ ആശ്വാസകരമായ ഒരു തീരുമാനമാണിത്. നൂറുകണക്കിന് പ്രവാസികളാണ് ഇപ്പോള്‍ ഇത്തരത്തില്‍ രാജ്യത്തിനകത്തുള്ളത്‌

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top