30 May Saturday

ദുബായ് ദൈറ നൈഫിൽ ഹെൽത്ത് സ്ക്രീനിങ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
ദുബായ് > കൊറോണ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ദുബായ് ദെയ്‌റ നൈഫ് ഏരിയയിൽ ദുബായ് ഹെൽത്ത് അതോറിറ്റിയും, ദുബായ് പോലീസും ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പും ചേർന്ന് ഹെൽത്ത് സ്ക്രീനിംഗ് നടത്തി.
 
നാല്പതോളം ഹെൽത്ത് പ്രൊഫഷണൽസ് പങ്കെടുത്ത പരിപാടിയിലൂടെ നാനൂറിലധികം താമസക്കാർക്ക് പരിശോധന നടത്താൻ സാധിച്ചു. ആളുകൾ തിങ്ങിപ്പാര്ക്കുന്ന ഇടം എന്നതിന്  പുറമെ ദുബായ് ഗോൾഡ്‌സൂക്കും, മറ്റു നിരവധി വാണിജ്യ സ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
 
വിദേശികൾ ധാരാളമായി വരുന്ന ഈ പ്രദേശം ഒട്ടേറെ ചെറുകിട കച്ചവടക്കാരുടെ ആശ്രയം കൂടിയാണ് . കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം സ്വകാര്യ ആരോഗ്യ ശൃംഖലയായ ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ ഹെൽത്ത് സ്ക്രീനിംഗ് നിരവധി പേർക്ക് സഹായകരമായി. 
 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top