15 July Wednesday

കോവിഡ് 19: വിദേശികളെ മാറ്റി പാര്‍പിക്കാന്‍ ദമ്മാമില്‍ പതിനായിരം ചതുരശ്ര മീറ്ററില്‍ പാര്‍പിടം ഒരുങ്ങുന്നു

എം എം നഈംUpdated: Tuesday Apr 28, 2020

ദമ്മാം > ദമ്മാമില്‍ വിദേശികളെ മാറ്റിപാര്‍പ്പിക്കാന്‍ പതിനായിരം ചതുരശ്ര മീറ്ററില്‍ താമസ കേന്ദ്രം തയ്യാറാകുന്നു. ഇന്‍ഡസ്ട്രിയല്‍ സിറ്റി, നഗരസഭ, ചേമ്പര്‍ ഓഫ് കൊമേഴ്സ്, ആരോഗ്യ മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങള്‍ സഹകരിച്ചാണ് താത്കാലിക പാര്‍പിടം ഒരുങ്ങുന്നത്.

കോവിഡ് 19 പ്രതിരോധിക്കുന്നതിനു താത്കാലിക താമസ കേന്ദ്രം ഒരുക്കാന്‍ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയുന്നു. വ്യവസായ മേഖലയിലുള്ള 202 കെട്ടിടങ്ങളും തയ്യാറാകുകയാണ്. ഇതുവഴി  25000 തൊഴിലാളികളെ മാറ്റി പാര്‍പിക്കാന്‍ കഴിയും.പ്രവിശ്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളും വിദേശികളെ പാര്‍പ്പിക്കുന്നതിനു തയ്യാറാക്കിയിരുന്നു.

ദമ്മാമില്‍ 1034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.148 പേര്‍ക്കു രോഗം സുഖപ്പെട്ടു.സൗദിയില്‍ പുതുതായി 1289 പേര്‍ക്കു കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  രോഗം ബാധിച്ചവരുടെ എണ്ണം 18811 ആയി ഉയര്‍ന്നു.

5 പേര്‍ കൂടി രോഗം ബാധിച്ച് മരണപ്പെട്ടു. ഇതോടെ  മരിച്ചവരുടെ എണ്ണം 144 ആയി. 174 പേര്‍ രോഗവിമുക്തി നേടി .രോഗവിമുക്തിനേടിയവരുടെ എണ്ണം 2531 ആയി. ചികിത്സയില്‍ കഴിയുന്ന 114 പേരുടെ അവസ്ഥ ഗുരുതരമാണ്.


 


പ്രധാന വാർത്തകൾ
 Top