04 April Saturday

ചതുര്‍ദിന കെ.കെ.ഐ.സി ഇസ്'ലാമിക് സെമിനാര്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

ഫര്‍വാനിയ> കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച അഞ്ചാമത്  ഇസ്'ലാമിക് സെമിനാര്‍ 2020 ഇന്ന് നിര്‍ത്തിവെച്ചു. ' മതം , ദേശീയത , മാനവികത ' പ്രമേയത്തിലൂന്നി നാല് ദിവസങ്ങളിലായി നടത്തുവാന്‍ നിശ്ചയിച്ച പരിപാടി കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് രണ്ട് ദിവസം ബാക്കിനില്‍ക്കേ നിര്‍ത്തിവെച്ചത്.

 ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരത്തോടെയാണ് ചതുര്‍ദിന ഇസ്ലാമിക് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കുവൈത്ത് പാര്‍ലിമെന്റ് അംഗം മുഹമ്മദ് ഹായിഫ് അല്‍ മുതൈ്വരിയായിരുന്നു. ഇന്ത്യന്‍ പാര്‍ലിമെന്റ് ഇ.ടി. മുഹമ്മദ് ബഷീറൂം പരിപാടിയില്‍ പങ്കെടുത്തിരുന്നു.  നേരത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു വിവിധ മലയാളി സംഘടനകള്‍ നടത്താനിരുന്ന പരിപാടികള്‍ റദ്ധാക്കിയിരുന്നു.

കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്താനിരുന്ന ഇന്‍ഡോ കുവൈത്ത് ഐ ക്യ ദാര്‍ഢ്യ സമ്മേളനവും ഫ്രൈഡേ ഫോറവും കുവൈത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എന്‍.ബി.ടി.സി നടത്താനിരുന്ന വാര്‍ഷിക ആഘോഷ പരിപാടികളും റദ്ദ് ചെയ്തതില്‍ പെടും.

 


പ്രധാന വാർത്തകൾ
 Top