21 February Thursday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുജ്തബ ക്രിയേഷന്‍ ആന്‍ഡ് ഇവന്റ്‌സ് സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Dec 14, 2018

കുവൈറ്റ് സിറ്റി > കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കുവൈത്തിലെ മുജ്തബ ക്രിയേഷന്‍ ആന്‍ഡ് ഇവന്റ്‌സ്. മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി അറുപത്തയ്യായിരം രൂപ സംഭാവന ചെയ്തു.

തൃശൂര്‍ കലക്ട്രേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ മുജ്തബ പ്രതിനിധി ഹബീബ് മുറ്റിച്ചൂര്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി വി  അനുപമയ്ക്ക് ചെക്ക് കൈമാറി. ചടങ്ങില്‍ പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഷിയാസ് ഉമര്‍ സന്നിഹിതനായിരുന്നു. കുവൈറ്റില്‍ സംഘടിപ്പിച്ച കലാവിരുന്നില്‍ നിന്നും സമാഹരിച്ച തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top