19 April Friday

കുവൈറ്റ്‌ ലുലു ഹെപ്പർ മാർക്കറ്റിൽ "സെലബ്രേറ്റ് കുവൈറ്റ്" പ്രമോഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

കുവൈറ്റ് സിറ്റി> ഗള്‍ഫിലെ പ്രധാന ഹൈപ്പെര്‍ മാര്‍ക്കറ്റ് ശൃഖലയായ ലുലു ഗ്രൂപിന്റെ കുവൈറ്റ്‌ ഹൈപ്പർ മാർക്കറ്റുകളിൽ "സെലബ്രേറ്റ് കുവൈറ്റ്" പ്രമോഷൻ ആരംഭിച്ചു. ഖുറൈൻ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന പ്രമോഷൻ കുവൈറ്റിലെ പ്രമുഖ ടെലിവിഷൻ അവതാരകൻ സലാഹ് അൽ റഷീദ്  ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കുവൈറ്റിന്റെ ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് 'സെലബ്രേറ്റ് കുവൈറ്റ്'  എന്ന പേരിൽ പ്രത്യേക പ്രമോഷന് തുടക്കം കുറിച്ചത്. ആഘോഷത്തിന്റെ ഭാഗമായി കുവൈറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും വിവിധ തരം  ഉല്‍പ്പന്നങ്ങളുടെ പ്രത്യേക വില്പനയും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കുമെന്ന് മാനേജ്മെന്റ് അറീയിച്ചു. ഫെബ്രവരി ഇരുപത്തിയാറു വരെ ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കും.

ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കല പരിപാടികളും നടന്നു. ചടങ്ങില്‍ ലുലു ഗ്രൂപ്പ്‌ കണ്ട്രി ഹെഡ് ഹാരിസ് ഉള്‍പ്പെടെയുള്ള മനജ്മെന്റ്റ് പ്രതിനിധികളും പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top