21 February Thursday
ചൊവ്വാഴ്ച ബ്രിട്ടീഷ് സമയം വൈകിട്ട് 7 ന് ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് നടന്നു

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് വോട്ടെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

യുകെ> ബ്രിട്ടീഷ് സമയം വൈകിട്ട് 7 ന് ബ്രെക്‌സിറ്റ് ബില്ലില്‍ വോട്ടെടുപ്പ് നടന്നു. പ്രധാനമന്ത്രി 'തെരേസ മേയുടെയും  ബ്രെക്‌സിറ്റ് ബില്ലിന്റെയും  അനിവാര്യമായ പരാജയം'   കുറിക്കപ്പെടും എന്നാണു ചൊവാഴ്ച നടന്ന വോട്ടെടുപ്പിനെ ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകര്‍  വിലയിരുത്തുന്നത്. 
 
650  അംഗ   പാര്‍ലമെന്റില്‍  318 എം പി മാരാണ് ടോറി പാര്‍ടിക്കുള്ളത്. ഇതില്‍ 101 എം പി മാര്‍ ഇതിനകം തന്നെ കരാറിനെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് പ്രസ്താവിച്ചു കഴിഞ്ഞു. ന്യൂനപക്ഷ സര്‍ക്കാരിനെ താങ്ങി നില്‍ക്കുന്ന വടക്കന്‍ അയര്‍ലന്റ് പാര്‍ട്ടിയായ ഡി യു പി  യിലെ 10 എം പി മാരും  ബ്രെക്‌സിറ്റ്  ബില്ലിനെ എതിര്‍ത്തു വോട്ടും ചെയ്യും എന്ന് പ്രസ്താവിച്ചു കഴിഞ്ഞു.
    
വോട്ടിങ്ങില്‍ കരാര്‍ പരാജയപ്പെട്ടു കഴിഞ്ഞാല്‍ പ്രധാനമന്ത്രി ഉടനടി രാജിവക്കുമോ,   ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിനെ  പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക്   അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുവാന്‍ കഴിയുമോ,  ബ്രെക്‌സിറ്റ് നീട്ടി വെയ്ക്കുകയോ, അതോ പൂര്‍ണമായും ഉപേക്ഷിച്ചു പഴയ പോലെ യൂറോപ്യന്‍ യൂണിയനില്‍ തുടരുമോ എന്നാണിനി അറിയാനുള്ളത് 
 


പ്രധാന വാർത്തകൾ
 Top