ഫുജൈറ -> ദിബ്ബയിലെ സാമൂഹ്യ പ്രവർത്തകനും കൈരളി കൾച്ചറൽ അസ്സോസിയേഷൻ സെൻട്രൽ കമ്മറ്റി അംഗവുമായ അൻവർ ഷാ യുവധാരയുടെ 'ചില്ലറ കടങ്ങൾ വീട്ടാനുണ്ട് ' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫുജൈറ കൈരളി ഓഫീസിൽ ലോക കേരളാ സഭാംഗവും ,കൈരളി കൾച്ചറൽ അസ്സോസിയേഷൻ രക്ഷാധികാരിയുമായ സൈമൺ സാമുവൽ പ്രകാശനം ചെയ്തു.
ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി പ്രകാശ് പുസ്തകം ഏറ്റുവാങ്ങി. കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ്ലെനിൻ ജീ കുഴിവേലി അധ്യക്ഷനായി. സന്തോഷ് ഓമല്ലൂർ , വിൽസൺ പട്ടാഴി, ഉസ്മാൻ മങ്ങാട്ടിൽ, എന്നിവർ സംസാരിച്ചു. .പ്രസന്നൻ ധർമ്മപാലൻ പുസ്തകം പരിചയപ്പെടുത്തി. മിജിൻ ചുഴലി സ്വാഗതം പറഞ്ഞു. ഗ്രന്ഥകർത്താവ് അൻവർ ഷാ യുവധാര നന്ദി രേഖപെടുത്തി. പ്രവാസ ജീവിതാനുഭവങ്ങളെയും സാമൂഹ്യ ജീവിതത്തെയും വേറിട്ട വായനനുഭവമാക്കുന്ന ഈ പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത് ഗൂസ്ബെറി ബുക്ക്സ് ആൻഡ് പബ്ലിക്കേഷനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..