15 July Wednesday

നവോദയ കേന്ദ്രബാലവേദി നടത്തിയ വായന മത്സരം വിജയികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 28, 2020


ദമ്മാം> നവോദയ കിഴക്കള്‍ പ്രവിശ്യ കേന്ദ്രബാലവേദിയുടെ നേതൃത്വത്തിൽ നടത്തിയ വായനമത്സരത്തിന്‍റെ കേന്ദ്രതല ഫലം പ്രഖ്യാപിച്ചു. മേഖലാതല ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൌണ്‍ കാരണം ഫേസ്ബുക്ക് വിഡിയോയില്‍ ആണ് ഫലം പ്രഖ്യാപിച്ചത്.

സബ്‌ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ ഷാന, ഗൌതം ഗാസ്പര്‍, ഷഹല്‍ ഷംസുദ്ദീന്‍; ജൂനിയര്‍ വിഭാഗത്തില്‍ ഹാദിയ അസിഫ്, അനന്യ ആന്‍ സജി, അര്‍പ്പിത ശ്യാം; സീനിയര്‍ വിഭാഗത്തില്‍ ഗോഡ്വിന്‍ തോമസ്, അക്ഷയ വേണു, അശ്വതി രശ്മി രഘുനാഥ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി. 5000, 3000, 2000 രൂപയും മൊമെന്റോയുമാണ് സമ്മാനം.

 സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ ആയാണ് മത്സരം നടന്നത്. സബ്ജൂനിയര്‍ വിഭാഗത്തിൽ Why is nita upside down, The Barnyard buddies, phobias & fortitude എന്നീ മൂന്ന് കഥകളും, സബ്ജൂനിയര്‍ വിഭാഗത്തില്‍ അഷിതയുടെ 365 കഥകൾ എന്ന പുസ്തകത്തിൽ നിന്നും എടുത്ത കഥകളും, സീനിയര്‍ വിഭാഗത്തിന് ബാല്യകാല സഖി, ടോട്ടോചാൻ എന്നീ കഥകളുമാണ് ഉണ്ടായിരുന്നത്. ദമ്മാം, അൽ ഹസ്സ, ജുബൈൽ എന്നിവ ആയിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍.

മുന്നൂറിലധികം ആളുകള്‍ പങ്കെടുത്ത മത്സരം കുട്ടികളില്‍ വായനാഭിരുചിയും ആഭിമുഖ്യവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സംഘടിപ്പിച്ചത്.


പ്രധാന വാർത്തകൾ
 Top