14 April Wednesday

'ഉറപ്പാണ് പ്രവാസി ക്ഷേമം' കൈപുസ്തകം ശ്രദ്ധേയം

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021
 
മസ്‌കത്ത്: പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ പിഎം ജാബിര്‍ തയ്യാറാക്കിയ 'ഉറപ്പാണ് പ്രവാസി ക്ഷേമം' എന്ന കൈപുസ്തകം ശ്രദ്ധേയമാകുന്നു. എകെജി ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗം ഡോ വി ശിവദാസനാണ് ഇത് പ്രകാശനം ചെയ്തത്. 
 
പിഡിഎഫ് രൂപത്തിലാണ് വിതരണം. പ്രവാസത്തിന്റെ ഭാഗമായി പുറം ലോകത്തേക്ക് കുടിയേറിയ തങ്ങളുടെ നാട്ടുകാര്‍ക്കായി ലോകത്തില്‍ തന്നെ ആദ്യമായി ഒരു പ്രത്യേക വകുപ്പ്  ആരംഭിച്ചത് മുതല്‍, കുടിയേറ്റ തൊഴിലാളികളുടെ മാഗ്‌നാകാര്‍ട്ടാ എന്നു വിശേഷിപ്പിക്കാവുന്ന  ഐക്യരാഷ്ട്രസഭ പാസ്സാക്കിയ കുടിയേറ്റക്കാരുടെ ആഗോള ഉടമ്പടിയോട് നീതി പുലര്‍ത്തുന്ന 'ലോക കേരളസഭ' എന്ന ആഗോള മാതൃക സ്ഥാപിക്കുന്നത് വരെയുള്ള ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഈ കുറിപ്പുകളിലുണ്ട്. പ്രവാസി ക്ഷേമ പദ്ധതികള്‍, പ്രവാസികള്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു കൈ പുസ്തകമായി ഉപയോഗിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയിത്. ആവശ്യമുള്ളവര്‍ക്ക്  വാട്‌സ്ആപ്പ് വഴിയോ മെസഞ്ചര്‍ വഴിയോ അയച്ചു കൊടുക്കുമെന്ന് പ്രസാധകര്‍ അറിയിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top