26 February Wednesday

ഇന്ത്യന്‍ സ്‌കൂള്‍ പുസ്തകവാരം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

മനാമ > വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുകയെന്ന ലക്ഷ്യവുമായി  ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) ജനുവരി 19 മുതല്‍ 23 വരെ സ്‌കൂളിലെ ഇസ ടൗണ്‍   കാമ്പസില്‍ വാര്‍ഷിക പുസ്തക വാരാഘോഷം നടത്തി.

പുസ്തകവാര ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു പുസ്തക മേള. ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി ദീപം കൊളുത്തി  പുസ്തക മേള ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ ദേവസി, വൈസ് പ്രിന്‍സിപ്പല്‍മാരായ ആനന്ദ് നായര്‍, വിനോദ് എസ്, വകുപ്പ് മേധാവികള്‍, അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. 

 ബുക്ക് മാര്‍ട്ട്, ബാണ്‍സ് & നോബിള്‍, മജസ്റ്റിക് ബുക്ക് ഷോപ്, സിറ്റി ബുക്ക്ഷോപ്പ് എന്നിവ മേളയില്‍ പങ്കെടുത്തു. പുതിയ പുസ്തകങ്ങളെ കുറിച്ച്   വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നരാന്‍ മോളയ്ക്കായി. വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനും ആസ്വദിക്കാനും പുസ്തകമേള അവസരമൊരുക്കി.

കുട്ടികളുടെ സര്‍ഗ്ഗാത്മകത വെളിപ്പെടുത്തുന്നതിനായി ഇംഗ്ലീഷില്‍ ചെറുകഥാ രചന, ഫാന്‍സി വസ്ത്രധാരണം, മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ക്വിസ്, പുസ്തക അവലോകനം, ലൈബ്രറി ലോഗോ ഡിസൈന്‍ തുടങ്ങിയ മത്സരങ്ങളും പുസ്തക വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

 


പ്രധാന വാർത്തകൾ
 Top